ഭരണഘടന മൂല്യങ്ങള്‍ രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കുന്ന അധികാരങ്ങളും അവകാശങ്ങളും സംരക്ഷിക്കാന്‍ നമുക്ക് ഓരോരുത്തര്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. കണ്ണൂർ കലക്ടറേറ്റ്മൈതാനിയില്‍ ജില്ലാ തല സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ ദേശീയപതാക ഉയര്‍ത്തി പരേഡിന്റെ അഭിവാദ്യം സ്വീകരിച്ച ശേഷം സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി. രാജ്യത്തിന്റെ പരമാധികാരവും മതേതരത്വവും സംരക്ഷിച്ചേ പറ്റൂ. ജനാധിപത്യം പരിപാലിക്കപ്പെടണം. അതിനായി വീണ്ടും ഒരു സ്വാതന്ത്ര്യ സമരം ആവശ്യമാണെങ്കില്‍ പോലും നാമെല്ലാവരും അണിനിരക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും മന്ത്രി പറഞ്ഞു.
തുടര്‍ന്ന് ജില്ലയിലെ സംഗീത അധ്യാപകര്‍ ദേശഭക്തിഗാനം ആലപിച്ചു.
കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍, കെ.വി.സുമേഷ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രത്നകുമാരി, ജില്ലാ കലക്ടര്‍ അരുണ്‍ കെ.വിജയന്‍, ഡെപ്യൂട്ടി മേയര്‍ പി ഇന്ദിര, സിറ്റി പോലീസ് കമ്മീഷണര്‍ പി. നിതിന്‍രാജ്, റൂറല്‍ എസ്.പി അനൂജ് പലിവാല്‍, അസിസ്റ്റന്റ് കലക്ടര്‍ എഹ്തദെ മുഫസിര്‍, ഡി.എഫ്.ഒ എസ്. വൈശാഖ്, എ.ഡി.എം കല ഭാസ്‌കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.